സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്, ആരെയാണ് ഞങ്ങൾ കൊന്നത്, എവിടെയാണ് ബോംബ് വെച്ചത്…? മുഖ്യമന്ത്രി തെളിവുമായി വരട്ടെ : വെളിപ്പെടുത്തലുമായി അലനും താഹയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : തങ്ങൾ മാവോയിസ്റ്റുകളല്ല, സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്. വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും. എൻഐഎ കോടതിയിൽ ഹാജരാക്കാൻ കൊണ്ടപോകുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങൾ. ഞങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു.

സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങൾ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും അലനും താഹയും പറഞ്ഞു. എൻഐഎ കോടതിയിൽ ഹാജരാക്കിയ അലൻ ഷുഹൈബിനെയും താഹയെയും അടുത്തമാസം 14 വരെ കോടതി റിമാൻഡ് ചെയ്തു. എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. അലനെയും താഹയെയും തൃശൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group