അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചനിലയിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ : സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
കാസർകോട് : ബേക്കലിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടെയും മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകൾ അഷിത(10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടിയുടെ സഹോദരനാണ് വീട്ടിലെ കിടപ്പുമുറിയിൽ ആണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷിത. അതേ സ്‌കൂളിൽ തന്നെ പഠിക്കുന്ന അശ്വിൻ സഹോദരനാണ്.
ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടപോയി. എന്നാൽ വഴിയിൽ വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല.
പിതാവ് പവിത്രൻ ദുബൈയിലാണ്. വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും എന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവ സമയത്ത് കുട്ടിയുടെ അമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാവ് പുറത്ത് തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സഹോദരൻ വീടിനകത്തും.
കേൾവിക്കുറവുളള കുട്ടിയാണ് ആഷിത . മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.