എ.ആർ.കെ സെറാമിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സ് ഒന്നാം വർഷത്തിലേയ്ക്ക്; പുതിയ വർഷത്തിൽ സംസ്ഥാനത്തെമ്പാടും പുത്തൻ സ്ഥാപനങ്ങളുമായി എ.ആർ.കെ സെറാമിക്‌സ് സജീവമാകുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: എസ്.എച്ച് മൗണ്ടിലെ എ.ആർ.കെ സെറാമിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സ് ഒന്നാം വാർഷികം ആഘോഷിക്കുന്നു. ആദ്യ വർഷം കൊണ്ടു തന്നെ ജില്ലയിലെ പ്രമുഖ സെറാമിക് സ്ഥാപനമായി എ.ആർ.കെ മാറിക്കഴിഞ്ഞു. എം.സി റോഡിൽ മംഗളത്തിനു എതിർവശത്ത് ചൂട്ടുവേലിയിൽ പ്രവർത്തിക്കുന്ന എ.ആർ.കെ സെറാമിക്സ് ടൈലുകളുടെ വൻ ശ്രേണിയുമായാണ് ഒന്നാം വർഷം വർഷത്തിൽ തന്നെ ജില്ലയിലെ മികച്ച സ്ഥാപനം എന്ന പേര് നേടിക്കഴിഞ്ഞു.

തങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചവർക്കും, പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കമ്പനി ഒന്നാം വർഷം ആഘോഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് സംതൃപ്തരായ   ആയിരക്കണക്കിന്  ഉപഭോക്താക്കളും, ബിൽഡിങ്ങ് കോൺട്രാക്‌റ്റേഴ്സുമാരും, ഫ്‌ലോളിറിംങ്ങ് കരാറുകാരുമടക്കം ആയിരക്കണക്കിന് ഉപഭോക്താക്കളാണ് സ്ഥാപനത്തിന്റെ കരുത്തായിരിക്കുന്നത്.

വീടുപണി പൂർത്തിയാക്കാൻ സാമ്പത്തിക്കമായി ബുദ്ധിമുട്ടുള്ളവർക്ക് തുച്ഛമായ ലാഭം മാത്രമെടുത്ത് ഈ മഹാമാരി സമയത്ത് ടൈൽസുകൾ കൊടുക്കുവാൻ സാധിച്ചതായി എ.ആർ.കെ സെറാമിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സ് അവകാശപ്പെടുന്നു.

ഇത് കൂടാതെയാണ് എ.ആർ.കെ സെറാമിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സിനെ വളർത്താൻ ഒപ്പം നിന്ന ഗുജറാത്തിലെയും, നാട്ടിലേയും  കമ്പനിക്കാരോടും ഒന്നാം വാർഷികത്തിൽ നന്ദി അറിയിച്ചു .മാത്രമല്ല ഉടൻ   എ.ആർ.കെ ടൈൽസ് എന്ന പേരിൽ ഗുജറാത്തിൽ നിന്നും ഡിജിറ്റൽ ടൈൽസുകൾ കേരള മാർക്കറ്റിൽ കൊണ്ടുവരാൻ സാധിക്കും എന്ന സന്തോഷകരമായ വാർത്തയും, ഒപ്പം അടുത്ത വർഷം ഞങ്ങളുടെ 7, 8 ബ്രാഞ്ചുകളും ഡിപ്പോകളും കേരളത്തിൽ പുതിയതായി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണന്നും എ.ആർ.കെ സെറാമിക്‌സ് ആൻഡ് ഗ്രാനൈറ്റ്‌സ് മാനേജ്‌മെന്റ് അറിയിച്ചു

ഡിജിറ്റർ ടൈലുകൾ, ക്ലാഡിംങ് ടൈലുകൾ, ബാത്ത്റൂം ടൈലുകൾ, ഫ്ളോർ ടൈലുകൾ, കാർപ്പോർച്ച് ടൈലുകൾ, ഗ്രാനൈറ്റുകൾ, സെറാമിക്സുകൾ, സാനിറ്ററി വെയറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം നിലവിൽ കമ്പനിയിലുണ്ട്.

ഹോൾസെയിലായും റീട്ടെയിലായും ടൈലുകൾ ഇവിടെ നിന്നും ലഭിക്കും. 20 ശതമാനം മുതൽ വിലക്കുറവിലാണ് കോട്ടയം നഗരത്തിൽ ഈ ടൈലുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഏതൊരു സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ ടൈലുകൾ വിശ്വസ്തയോടെ വാങ്ങാൻ സാധിക്കും എന്നതാണ് എ.ആർ.കെ സെറാമിക്സിന്റെ പ്രത്യേകത.

വിശാലമായ പാർക്കിംങ് ഏരിയയാണ് മറ്റൊരു പ്രത്യേകത. ഇത് കൂടാതെ ടൈലുകളുടെ വിശാലമായ സിലക്ഷനും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഏതു പുതിയ മോഡലും വിപണിയിൽ എത്തുമ്പോൾ തന്നെ, എ.ആർ.കെയിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജില്ലയിലെ ഏറ്റവും മികച്ച ടൈൽ ശേഖരം ഇവിടെയാണെന്ന് നിസംശയം പറയാം.