മോഹൻ.കെ.നായരെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ നിന്ന് പുറത്താക്കി…

മോഹൻ.കെ.നായരെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ നിന്ന് പുറത്താക്കി…


സ്വന്തം ലേഖകൻ

കോട്ടയം:മോഹൻ.കെ.നായരെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ നിന്ന് പുറത്താക്കി

സംഘടനയുടെ വിവിധ തലങ്ങളിൽ അധികാരം ഉറപ്പിക്കാൻ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ദേശീയ നേതൃത്വം മോഹൻ കെ നായരെ പുറത്താക്കിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്താക്കിയതിന് ശേഷവും സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിട്ടും മിനിറ്റ്സ് ബുക്കും മറ്റ് രേഖകളും സംഘടനയ്ക്ക് ഇതുവരെ കൈമാറിയിട്ടില്ലന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.

ഞായറാഴ്ച കോടിമത എൻഎസ്എസ് ഹാളിൽ മോഹൻ കെ നായർ അയ്യപ്പസേവാസംഘത്തിൻ്റെ മീറ്റിംങ്ങ് വിളിച്ചിട്ടുണ്ടെന്നും ഇത് നിയമ വിരുദ്ധമാണെന്നും ഭാരവാഹികൾ പറയുന്നു.

മോഹൻ കെ.നായരുടെ ഇത്തരം പ്രവ്യത്തിയിൽ കടുത്ത പ്രതിഷേധത്തിലാണ് അയ്യപ്പ ഭക്തരും സമാന ചിന്താഗതിക്കാരും . ഇദ്ദേഹത്തെ പുറത്താക്കി അയ്യപ്പ സേവാ സംഘം , എന്ന സേവന സംഘടനയുടെ സംസ്ഥാന നേതൃത്വം പുതിയ ഭരണസമിതിയെ കോട്ടയത്തെ പ്രവർത്തന ചുമതല ഏൽപ്പിക്കുകയും ചെയ്തു.

ഡിസിസി വൈസ് പ്രസിഡൻ്റ് കൂടിയായ മോഹൻ .കെ നായർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് സംഘടനയുടെ ഔദ്യോഗിക ജില്ലാ നേതൃത്വം