
സ്വന്തം ലേഖിക
തിരുവനന്തപുരം: നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് ഉള്‍പ്പെടെ കോട്ടയത്ത് വൻ തട്ടിപ്പ് നടത്തിയെന്ന് പോലീസ്.
കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഘം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങള്‍ മാച്ചു കളഞ്ഞതായും പോലിസ് പറയുന്നു. കേസില്‍ കോട്ടയം എസ്പിക്ക് കന്റോണ്‍മെന്റ് പൊലിസ് റിപ്പോര്‍ട്ട് നല്‍കും.
അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി ഹരിദാസിനെ പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല.







