പരിഹാസം, പുച്ഛം, ഒറ്റപ്പെടുത്തലെല്ലാം തരണം ചെയ്ത് മുന്നോട്ട്; അഖിൽ മാരാരുടെ ‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 12ന്

Spread the love

കോട്ടയം : ബി​ഗ് ബോസ് ടൈറ്റിൽ വിന്നറും സംവിധായകനുമായ അഖിൽ മാരാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മുള്ളൻകൊല്ലി’ തിയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തുമെന്ന് അഖിൽ മാരാർ അറിയിച്ചു. സിനിമ പോയി കാണണണമെന്നും അഭിപ്രായങ്ങൾ അറിയിക്കണമെന്നും അഖിൽ പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്. ഒപ്പം ഹൃദ്യമായ ചെറു കുറുപ്പും.

“യാത്രകൾ എളുപ്പമായിരുന്നില്ല. കടന്ന് വന്ന വഴികളിൽ സിനിമയിൽ എത്തണം എന്നത് മാത്രമായിരുന്നു ആഗ്രഹം. ഏതെങ്കിലും ഒരു ലൊക്കേഷനിൽ ഒന്ന് പോകണം.. ആരും പിടിച്ചു പുറത്താകാതെ ഷൂട്ടിങ് കാണാൻ കഴിയണം. സെറ്റിൽ എന്തെങ്കിലും ഒരു ജോലി കിട്ടണം. ഇതൊക്കെ ആയിരുന്നു ജോലി ഉപേക്ഷിച്ചു 2010ഇൽ സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിച്ചപ്പോൾ ഉള്ള ആഗ്രഹം. പരിഹാസം, പുച്ഛം, ഒറ്റപ്പെടുത്തൽ ഇവയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയ ഞാൻ സിനിമയിൽ തിരക്കഥ കൃത്തും, സംവിധായകനും ആയി. ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ വിജയി ആയി.

കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി. ആരും കേൾക്കാതെ പരിഹസിച്ച എന്റെ ചിന്തകൾ, എഴുത്തുകൾ ലക്ഷകണക്കിന് മലയാളികളുടെ മുന്നിലെത്തി. മറ്റൊരു നിയോഗം കൂടി സെപ്റ്റംബർ 12ന് സാക്ഷത്കരിക്കപെടുന്നു. ഞാൻ പ്രധാന വേഷത്തിൽ എത്തുന്ന സൈക്കോ ത്രില്ലർ ഗണത്തിൽ പെടുത്താൻ പറ്റുന്ന ചിത്രം Midnight in മുള്ളൻകൊല്ലി. എന്നെ ഞാനാക്കി മാറ്റിയ പ്രിയപെട്ടവരെ അനുഗ്രഹിക്കണം. സിനിമ പോയി കാണണം. അഭിപ്രായങ്ങൾ അറിയിക്കണം”, എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മുള്ളൻകൊല്ലി. അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാറും സെറിനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ്, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കോ പ്രൊഡ്യൂസേഴ്സ് ഉദയകുമാർ, ഷൈൻ ദാസ്, ഗാനങ്ങൾ വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്, സംഗീതം ജെനീഷ് ജോൺ, സാജൻ. കെ. റാം, ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ റാം, ഗായകർ ഹരി ചരൺ, മധു, ഛായാഗ്രഹണം എൽബൻ കൃഷ്ണ, എഡിറ്റിംഗ് രജീഷ് ഗോപി, ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ, പി ആർ ഒ വാഴൂർ ജോസ്.