video
play-sharp-fill

മധുവിധുവിന്റെ ആഘോഷം മാറും മുന്നേ ലോകത്തോട് വിടപറഞ്ഞ് അഖിൽ യാത്രയായി ; സ്‌നേഹിച്ച് സ്വന്തമാക്കിയവൻ അവസാനമായി ഒരു വാക്കുപോലും പറയാതെ യാത്രയായപ്പോൾ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിട്ട് കാർത്തിക

മധുവിധുവിന്റെ ആഘോഷം മാറും മുന്നേ ലോകത്തോട് വിടപറഞ്ഞ് അഖിൽ യാത്രയായി ; സ്‌നേഹിച്ച് സ്വന്തമാക്കിയവൻ അവസാനമായി ഒരു വാക്കുപോലും പറയാതെ യാത്രയായപ്പോൾ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിട്ട് കാർത്തിക

Spread the love

സ്വന്തം ലേഖകൻ

കലവൂർ: മധുവിധുവിന്റെ ആഘോഷം മാറും മുന്നേ സ്‌നേഹിച്ച് സ്വന്തമാക്കിയ അഖിൽ അവസാനമായി ഒരു വാക്കു പോലും പറയാതെ  യാത്രയായപ്പോൾ ഭാര്യ കാർത്തിക ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി മണ്ണഞ്ചേരി കാർത്തികയിൽ അഖിൽ കെ.കുറുപ്പാണ്(28) മരിച്ചത്.

അപകടത്തെ തുടർന്ന് അഖിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. അഖിൽ കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച അവധിയ്ക്ക് ശേഷം മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവച്ചിത്. കൊല്ലം ബൈപാസിന് സമീപം എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസം മുൻപാണ് അഖിലും കാർത്തികയും വിവാഹിതരായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയും ഇഷ്ടത്തോടെയുമാണ് വിവാഹിതനായത്.

അപകടത്തിൽ സാരമായി പരുക്കേറ്റ അഖിൽ പിന്നീട് മരിച്ചു. ഒപ്പമുണ്ടായിരുന്ന കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കാർത്തിക അഖിലിന്റെ വിയോഗം അറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി അഖിലിന്റെ സംസ്‌കാരം വീട്ടിൽ നടക്കുമ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കാർത്തിക അഖിൽ അടുത്തുണ്ടെന്ന വിശ്വാസത്തിലാണ്.