സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ; ഒളിവില്‍ പോയ ആകാശിനെ പിടികൂടാനായില്ല
സ്വന്തം ലേഖകൻ
കണ്ണൂര്‍ :സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ പോലീസ് പിടിയില്‍.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.അതേസമയം ആകാശ് ഇപ്പോഴും ഒളിവിലാണ്.
ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്.ഒളിവില്‍ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടില്‍ പരിശോധന നടത്തിയെന്നും ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണെന്നുമാണെന്നും ആള്‍ തടിതപ്പിയെന്നുമാണ് വിശദീകരണം.
എന്നാല്‍ ആകാശ് ഫേസ്ബുക്കില്‍ സജീവമാണ്. പരാതി നല്‍കിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. താന്‍ ഉള്‍പെട്ട രണ്ട് രാഷ്ട്രീയ കൊലപാതക കേസുകള്‍ ചൂണ്ടിക്കാട്ടിയും ഇപ്പോള്‍ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ആകാശിന്റെ നീക്കത്തില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.
ആകാശിനോട് സൈബറിടത്തില്‍ മല്ലയുദ്ധം നടത്തി പാര്‍ട്ടിയെ നാറ്റിക്കാന്‍ നില്‍ക്കണ്ട എന്നാണ് എന്നാണ് പ്രാദേശിക നേതാക്കള്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സിപിഎം നല്‍കിയ നിര്‍ദ്ദേശം. പകരം പഴയ കേസുകളൊക്കെ പൊടിതട്ടിയെടുത്ത് കാപ്പാ ചുമത്തി ആകാശിനെ അഴിക്കുള്ളിലാക്കാന്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തും.