play-sharp-fill
മരംമുറി വിവാദം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്ര​തി​പ​ക്ഷം; ആവശ്യം തള്ളി വനം മന്ത്രി എ.കെ ശശീന്ദ്രൻ; നടന്നത് ചരിത്രത്തിലെ വലിയ വനം കൊള്ളയെന്ന് വി.​ഡി.​സ​തീ​ഷൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

മരംമുറി വിവാദം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്ര​തി​പ​ക്ഷം; ആവശ്യം തള്ളി വനം മന്ത്രി എ.കെ ശശീന്ദ്രൻ; നടന്നത് ചരിത്രത്തിലെ വലിയ വനം കൊള്ളയെന്ന് വി.​ഡി.​സ​തീ​ഷൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മരംമുറി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ഇല്ലെന്ന വനം മന്ത്രി എ.കെ ശശീന്ദ്രൻറെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ഷൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ർ​ന്ന് സം​സാ​രി​ച്ച വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ൻറെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.

പി​ന്നാ​ലെ​യാ​ണ് സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന ത​ട്ടി​പ്പാ​ണി​തെ​ന്നും കേ​സി​ൽ ചി​ല ആ​ദി​വാ​സി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​ചേ​ർ​ത്ത് ഉ​ന്ന​ത​രെ ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവിനെ വനം മന്ത്രി എ.കെ ശശീന്ദ്രൻ സഭയിൽ തളളിപ്പറഞ്ഞു.

റവന്യൂ ഉത്തരവ്, വനംവകുപ്പിൻറെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ റവന്യൂ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

റവന്യൂ വകുപ്പിനെ പൂർണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്. റവന്യൂ വകുപ്പ് ഉത്തരവ് വനംവകുപ്പ് സ്വീകരിച്ചതിൽ നിന്നും വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതായിരുന്നു.

ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിർദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അടക്കം ആർക്കും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സർക്കാർ മരങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും സ്വകാര്യ കൈവശ ഭൂമിയിൽ നിന്നും കടത്താൻ സാദ്ധ്യതയുണ്ടെന്നതിനാൽ ഈ വിഷയത്തിൽ മുറിക്കപ്പെട്ട സർക്കാർ വക തടികൾ കസ്റ്റഡിയിൽ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.