
കോട്ടയത്ത് തിരുവഞ്ചൂരിനെ നേരിടാൻ കെ.അനിൽകുമാർ: മീനച്ചിലാർ മീനന്തറയാർ നദീ സംയോജന പദ്ധതിയുടെ തിളക്കത്തിൽ കോട്ടയത്തിറങ്ങുന്നു
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തിൽ കെ.അനിൽകുമാർ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നു.
ഇടതുപക്ഷ വിദ്യാർഥി,- യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന നേതാവാണ് അനിൽകുമാർ.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേരളത്തിനുതന്നെ മാതൃകയായ മീനച്ചിലാർ മീനന്തറയാർ കൊടൂരാർ കോട്ടയത്തെ നദീ പുനരുദ്ധാരണ പദ്ധതിയുടെ മുഖ്യസംഘാടകനാണ് 57-കാരനായ അനിൽകുമാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഒറ്റ പദ്ധതിയിലൂടെ ജില്ലയിൽ 5000 ഏക്കർ തരിശുനിലങ്ങളിൽ കൃഷിയിറങ്ങി. പതിനൊന്ന് ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിഐടിയു കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: ശ്രീദേവി എൻ (അധ്യാപിക, കോഓപ്പറേറ്റീവ് കോളജ്, കോട്ടയം). മക്കൾ: കൃഷ്ണ, കൃപ.