‘ഞങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സ്വകാര്യമാണ് ‘; അഭിഷേകുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്; വേര്‍പിരിയല്‍ ഉറപ്പിച്ച് ഐശ്വര്യ റായ്; വെളിപ്പെടുത്തി നടി
മുംബൈ: ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന വാർത്തയാണ് നാളുകളായി എത്തുന്നത്.
അതിന് സമാനമായ സംഭവങ്ങള്‍ ആണ് അരങ്ങേറുന്നത്.
ഇതിനിടെ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പ്രവർത്തികളും അഭ്യൂഹങ്ങള്‍ക്ക് തുടക്കമായിരുന്നു. ഇരുവരും വേർപിരിയാൻ പോകുകയാണെന്ന തരത്തിലുളള വാർത്തകള്‍ക്ക് പിന്നാലെ ഐശ്വര്യയുടെ ഒരു പഴയ വീഡിയോ ആണ് പുറത്ത് വരുന്നത്.
അഭിഷേകും താനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ തുടക്കത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കാൻ താരം വിസമ്മതിച്ചെങ്കിലും തുടർന്ന് വിശദീകരിക്കുകയായിരുന്നു നടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സ്വകാര്യമാണെന്നും അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം താരം ചെറിയ ചിരിയോടെ അവതാരകനോട് പറഞ്ഞത്.
പിന്നീട് താരം അക്കാര്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ‘ഓരോ വിഷയത്തിനും ഞങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്. അതുകൊണ്ട് തങ്ങള്‍ക്കിടയില്‍ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ട് ചർച്ചകളും തർക്കങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഞങ്ങള്‍ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
മാത്രമല്ല “ഞങ്ങളുടെ ജീനുകളും ശക്തമാണ്. കൃത്യമായ വ്യക്തിത്വം ഉളള രണ്ടുപേരാണ് ഞാനും അഭിഷേകും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തർക്കങ്ങള്‍ ഉണ്ടാകാം”- എന്നാണ് ഇക്കാര്യത്തെ കുറിച്ച് ഐശ്വര്യ വ്യക്തതവരുത്തിയത്.