വിവാഹമോചന വാര്‍ത്തകള്‍ക്കുള്ള മറുപടി ;പാരിസില്‍ പറന്നിറങ്ങിയ ഐശ്വര്യയുടെ വിരലില്‍ വിവാഹമോതിരം.
താരാദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകുകയാണെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു
അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും ഐശ്വര്യയും മകള്‍ ആരാധ്യയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതും ചർച്ചകളുടെ ചൂട് കൂട്ടി.
എന്നാല്‍ ഇപ്പോഴിതാ പാരിസ് ഫാഷൻ വീക്കില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ഇതിനെല്ലാമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. പാരിസില്‍ പറന്നിറങ്ങിയ താരത്തിന്റെ വിരലില്‍ വിവാഹ മോതിരമുണ്ടായിരുന്നു. കുറച്ച് കാലങ്ങളായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഐശ്വര്യയുടെ രീതികളെ വിവാഹ മോചനത്തിന്റെ സൂചനകളായി ചിത്രീകരിച്ചതിനെ തുടർന്നായിരിക്കണം ഐശ്വര്യ വിവാഹമോതിരം ധരിച്ച് എത്തിയതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകള്‍ ആരാധ്യയ്ക്കൊപ്പം പാരിസിലെ ഫാഷൻ വീക്ക് വേദിയില്‍ ഐശ്വര്യ എത്തുന്നതാണ് വീഡിയോയിലുള്ളത്. പിങ്ക് സ്വെറ്റ്ഷർട്ടും കറുപ്പ് ജീൻസുമാണ് ആരാധ്യയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തില്‍ പ്രിന്റുകളുള്ള പച്ച ട്രെഞ്ച് കോട്ടാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. എന്നാല്‍ ഐശ്വര്യയുടെ ഈ ഔട്ട്ഫിറ്റ് അധികപേർക്കും ഇഷ്ടപ്പെട്ടില്ല. സ്റ്റൈലിസ്റ്റിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൈമ പുരസ്കാര ചടങ്ങിനെത്തിയപ്പോള്‍ ഐശ്വര്യ വിവാഹ മോതിരം അണിഞ്ഞിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്കാരം നടൻ വിക്രമില്‍ നിന്ന് ഐശ്വര്യ സ്വീകരിച്ചിരുന്നു. അന്നും ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയുണ്ടായിരുന്നു.