video
play-sharp-fill

എയർടെൽ 3ജി സേവനങ്ങൾ നിർത്തലാക്കി ; നട്ടം തിരിഞ്ഞ് ഉപയോക്താക്കൾ

എയർടെൽ 3ജി സേവനങ്ങൾ നിർത്തലാക്കി ; നട്ടം തിരിഞ്ഞ് ഉപയോക്താക്കൾ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: എയർടെൽ കേരളത്തിൽ 3ജി സേവനങ്ങൾ നിർത്തലാക്കുന്നു. 3ജി ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്ബനിയുടെ പുതിയ തീരുമാനം. എയർടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാൻഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വർക്കിലായിരിക്കും ലഭിക്കുക. എയർടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

അതേസമയം, എയർടെൽ കേരളത്തിലെ 2ജി സേവനങ്ങൾ തുടരും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുൻ നിർത്തിയാണിത്. ഇതിനോടകം തന്നെ 3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാൻഡ് സെറ്റുകളും സിമ്മുകളും അപ്ഗ്രേഡ് ചെയ്യാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാൻഡ്സെറ്റ്/സിം അപ്ഗ്രേഡ് ചെയ്യാത്ത ഉപയോക്താക്കൾക്ക് അതിവേഗ ഡേറ്റാ കണക്റ്റിവിറ്റി ലഭിക്കില്ല. അതായത് 3ജി ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവർക്ക് ഇനി അതിവേഗ ഇന്റർനെറ്റ് എയർടെലിൽ നിന്നും ലഭിക്കില്ല. 2ജി നെറ്റ് വർക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഉന്നത നിലവാരത്തിലുള്ള വോയ്സ് സേവനങ്ങൾ തുടർന്നും ലഭ്യമാകും.

Tags :