video
play-sharp-fill

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കാസർകോട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; അക്രമികൾ മർദ്ദിക്കുകയും വസ്ത്രങ്ങൾ അഴിച്ചു ദേഹപരിശോധനയും നടത്തി

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കാസർകോട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; അക്രമികൾ മർദ്ദിക്കുകയും വസ്ത്രങ്ങൾ അഴിച്ചു ദേഹപരിശോധനയും നടത്തി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ടു യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ രണ്ട് യാത്രക്കാരെയാണ് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നത്. ഇവരെ മർദ്ദിക്കുകയും വസ്ത്രങ്ങൾ അഴിച്ചു അക്രമികൾ ദേഹപരിശോധനയും നടത്തി. ഒരു മാസത്തിനിടെ മൂന്നാമത്തെ കേസാണിപ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ ഇന്നലെ പിടികൂടിയിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുൾ നാസർ ഷംസാദിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചിരുന്നു. ഷാർജയിൽ നിന്നെത്തിയ ഇയാളെ ജീപ്പിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം തലേക്കരയിൽ വാഹനം തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്ന് ചോദിച്ച് സംഘം ഇയാളെ മർദ്ദിക്കുകകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നാണ് സംശയം. സ്വർണം കൈവശമില്ലെിന്ന് മനസിലായതോട ഇയാളെ വഴിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നു. ഇപ്പോൾ കാസർകോട് സ്വദേശികളിൽ നിന്ന് തട്ടിയെടുത്ത സ്വർണം കള്ളക്കടത്താണോ എന്ന് അന്വേഷിക്കുകയാണ് . അതിനാൽ സംഭവത്തിൽ ഇതുവരേ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.