
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ യാത്രികന്‍ അബ്ദുല്‍ റഊഫ് ഇനി ഓർമ്മ
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ യാത്രികന്‍ പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ അബ്ദുല്‍ റഊഫ് (71) അന്തരിച്ചു. കബറടക്കം നടത്തി. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജറായിരുന്നു.
നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമെത്തിയ ദമാം കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എം.ഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവി. മക്കള്‍: റഫ്‌ന (ദുബായ്), ഹാത്തിബ് മുഹമ്മദ് (സൗദി), ഹിബ (ദുബായ്). മരുമക്കള്‍: കൊടുങ്ങല്ലൂര്‍ കറുകപ്പാടത്ത് ഷാജഹാന്‍ (ദുബായ്), ആലുവ ഐക്കരക്കുടി റൈസ (സൗദി), എടത്തല വളളത്തല അസ്ലം (ദുബായ്)
Third Eye News Live
0