മാലിന്യ മുക്ത നഗരം – ശുചിത്വ പദ്ധതി എയ്റോബിക് കമ്പോസ്റ്റിംഗ് ഉദ്ഘാടനം ചെയ്തു

മാലിന്യ മുക്ത നഗരം – ശുചിത്വ പദ്ധതി എയ്റോബിക് കമ്പോസ്റ്റിംഗ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണം. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിവിധ സ്ഥലങ്ങളിൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഉറവിട മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ചും, എയ്റോബിക്ബിൻ വഴിയുള്ള സംസ്‌കരണത്തെപ്പറ്റിയും നാം ചിന്തിച്ചു തുടങ്ങിയത്. പ്രകൃതിക്ക് അനുയോജ്യമായ എയ്റോബിക് ബിന്നുകൾ (തുമ്പൂർമുഴി) നമ്മുടെ നഗരസഭയിൽ തന്നെ വിവിധയിടങ്ങളിൽ സ്ഥാപിക്കുകയും അത് വിജകരമായി പ്രവർത്തിച്ചു വരുന്നതുമാണ്.

നഗരസഭയുടെ നാഗമ്പടം ബസ്സ്റ്റാൻഡിൽ പൂർത്തീകരിച്ചിട്ടുള്ള 8 എയ്റോബിക് ബിന്നുകളുടെ സമർപ്പണം ബഹു. നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ സോനയുടെ അദ്ധ്യക്ഷതയിൽ നാഗമ്പടം നഗരസഭാ ബസ്സ്റ്റാൻഡിൽ വെച്ച് ചേർന്ന യോഗത്തിൽ ബഹു. കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group