video
play-sharp-fill

അടിച്ചു പൂസായി യുവതി ; വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കി ;ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും

അടിച്ചു പൂസായി യുവതി ; വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കി ;ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും

Spread the love

 

സ്വന്തം ലേഖിക

കൊൽക്കത്ത : വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് യുവതിയുടെ ഭീഷണി. ദേഹത്തുകെട്ടിവെച്ച ബോംബ് പൊട്ടിച്ച് വിമാനം തകർക്കുമെന്നാണ് യുവതി പൈലറ്റിനെ അറിയിച്ചത്. ഇതോടെ ഭീതിയിലായ പൈലറ്റ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഏഷ്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മോഹിനി മൊണ്ഡാൽ എന്ന 25 കാരിയാണ് വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. അടിച്ചു ഫിറ്റായ യുവതി ക്യാബിൻ ക്രൂ അംഗത്തിന്റെ കയ്യിൽ, പൈലറ്റിന് നൽകാൻ ആവശ്യപ്പെട്ട് കുറിപ്പ് നൽകുകയായിരുന്നു. ഈ കുറിപ്പിലാണ് തന്റെ ശരീരത്തിൽ ബോംബ് ഉണ്ടെന്നും, ഇത് പൊട്ടിച്ച് വിമാനം തകർക്കുമെന്നും ഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഭയന്നു വിറച്ച് പൈലറ്റ് വിമാനം തിരികെ കൊൽക്കത്ത വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് 40 മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യുവതി അളവിലും കൂടുതൽ മദ്യം കഴിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.

കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് മോഹിനിയെ കസ്റ്റഡിയിൽ എടുത്തു.എന്നാൽ യുവതിയുടെ ശരീരത്തിൽ നിന്നും ബോംബ് കണ്ടെത്തിയിട്ടില്ല. മദ്യലഹരിയിൽ യുവതി പറഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ എന്തിനാണ് ‘ബോംബ് ഭീഷണി’ മുഴക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.

Tags :