മസാജിങ് ചെയ്യുന്നതിനിടെ അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
ഡൽഹി: അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫിസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം.
മസാജിങ്ങിനു വിധേയനാകുന്ന സമയത്തുതന്നെ കമ്പനിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനും അവസരം നല്‍കുന്ന ശൈലിയെ അഭിനന്ദിച്ച് കൊണ്ടുള്ള ഈ ചിത്രം ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ‘ലിങ്ക്ഡ് ഇനി’ല്‍ പങ്കുവച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കോണ്‍ഫറന്‍സ് മുറിയില്‍ യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിലുള്ളത്. അതേസമയം, ടോണിയുടെ പ്രവൃത്തി തീര്‍ത്തും അനുചിതമാണെന്ന് അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
Third Eye News Live
0