അയ്മനം ജലോത്സവം 17ന് ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും ; ഉച്ചയ്ക്ക് രണ്ടിന് മത്സര വള്ളംകളിയും വഞ്ചിപ്പാട്ടും

അയ്മനം ജലോത്സവം 17ന് ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും ; ഉച്ചയ്ക്ക് രണ്ടിന് മത്സര വള്ളംകളിയും വഞ്ചിപ്പാട്ടും

Spread the love

അയ്മനം: അയ്മനം ജലോത്സവം ഡ്രീം ക്യാച്ചേഴ്സ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ 17ന് നടത്തും.

മീനച്ചിലാറ്റില്‍ ഐക്കരശാലി പാലത്തിന് സമീപം ഉച്ചകഴിഞ്ഞു രണ്ടു മുതലാണ് മത്സര വള്ളംകളിയും വഞ്ചിപ്പാട്ടും അരങ്ങേറുക.

മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അയ്മനം പഞ്ചായത്ത് പ്രസിഡന്‍റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ, എറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group