play-sharp-fill
എ.ഐ ക്യാമറ അഴിമതി ആരോപണം; സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് കിട്ടാനുണ്ട്;  വ്യവസായവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകും

എ.ഐ ക്യാമറ അഴിമതി ആരോപണം; സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് കിട്ടാനുണ്ട്; വ്യവസായവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകും

സ്വന്തം ലേഖിക

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ അഴിമതിയാരോപണങ്ങളില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമെടുത്തേക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ഇനി കിട്ടാനുണ്ട്. ഇതിനായി വകുപ്പുകള്‍ക്ക് വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെല്‍ട്രോണില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ധന,ഗതാഗത, ഐ.ടി വകുപ്പുകളില്‍ നിന്നുള്ള വിവരമാണ് ഇനി ലഭ്യമാക്കാനുണ്ട്. ഇത് എല്ലാം കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നാണ് വ്യവസായ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവരം.

ഉപകരാര്‍ നല്‍കിയതിലടക്കം സുതാര്യത കുറവ് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായിട്ടും സര്‍ക്കാര്‍ പരിശോധിക്കുന്നത്.
ഇടപാട് സംബന്ധിച്ച്‌ ദുരൂഹത ഉയര്‍ന്ന സമയത്താണ് സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചത്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് കാമറ ഇടപാട് സംബന്ധിച്ച ദുരൂഹതകള്‍ പരിശോധിക്കുന്നത്. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ആദ്യം കരുതിയെങ്കിലും ഇപ്പോള്‍ കുറച്ചുകൂടി സമയം എടുക്കും എന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്.