video
play-sharp-fill

ഒരു താരപുത്രി ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിൽ ഈ അഞ്ച് വർഷത്തിനിടയിൽ പത്ത് സിനിമയെങ്കിലും ചെയ്‌തേനെ ; പ്രേക്ഷകരോട് മനസ് തുറന്ന് അഹാന കൃഷ്ണ

ഒരു താരപുത്രി ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിൽ ഈ അഞ്ച് വർഷത്തിനിടയിൽ പത്ത് സിനിമയെങ്കിലും ചെയ്‌തേനെ ; പ്രേക്ഷകരോട് മനസ് തുറന്ന് അഹാന കൃഷ്ണ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് അഹാന കൃഷ്ണ. ലോക് ഡൗണിൽ സിനിമാ ഷൂട്ടിങ്ങുകൾ നടക്കാതായതോടെ അഹാന കൃഷ്ണ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബിൽ വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങൾ. പക്ഷേ, സിനിമയിൽ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓർക്കുമ്പൾ’, എന്ന അടിക്കുറിപ്പോടെ ആണ് അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള മീം വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുള്ള മറുപടിയുമായി അഹാന തന്നെ സമൂഹമാധ്യമങ്ങളിൽ രംഗത്ത് എത്തിയിരുന്നു. ആ മീം താൻ കണ്ടുവെന്നും എന്നാൽ അതിന് യോജിച്ച വ്യക്തി താനെല്ലന്നും അഹാന പറയുന്നു.

ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയിൽ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്ന വ്യക്തിയാണ് താനെന്ന് അഹാന പറഞ്ഞു.

ഒരു താരപുത്രിയുടെ ആനുകൂല്യം തനിക്കുണ്ടായിരുന്നെങ്കിലോ തന്റെ അച്ഛനും അമ്മയും വലിയ സ്വാധീനശക്തിയുള്ള താരങ്ങളോ ആയിരുന്നെങ്കിലോ ആ അഞ്ച് വർഷത്തിനുള്ളിൽ ഒരു പത്ത് സിനിമയെങ്കിലും ചെയ്‌തേനെ. ഒരു അവാർഡും വാങ്ങിയേനെ അതുകൊണ്ട് തന്നെ ആ പ്രിവിലേജഡ് ഗ്യാങ്ങിലേക്ക് തന്നെ ഉൾപ്പെടുത്തേണ്ടെന്നും എന്നും അഹാന എഴുതി.

അഹാന കൃഷ്ണ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

Tags :