
കാര്‍ഷിക ലോണ്‍: കര്‍ഷകയില്‍ നിന്ന് അന്യായമായി ഈടാക്കിയ തുകയും പലിശയും നല്‍കാൻ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്
കോട്ടയം: കാർഷിക ലോണെടുത്ത കർഷകയില്‍ നിന്ന് അന്യായമായി ഈടാക്കിയ തുകയും, പലിശയും കോടതി ചെലവും നഷ്ടപരിഹാരവും കൊടുക്കാൻ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് മൂന്നു ലക്ഷം രൂപ കാർഷിക ലോണ്‍ എടുത്ത ഇടമറുക് സ്വദേശി ജാൻസി ജോർജ് പൈകട എന്ന കർഷകയില്‍നിന്ന് ലെറ്റർ ഓഫ് അറേഞ്ച്മെന്‍റിന് വിരുദ്ധമായി ഹർജിക്കാരിയുടെ അറിവോ സമ്മതമോ യാതൊരു നോട്ടീസും കൂടാതെ അന്യായമായി അപേക്ഷ ലോണ്‍ പ്രോസസിംഗ് ചാർജുകള്‍, ഈക്വിറ്റബിള്‍ മോർട്ട്ഗേജ് ചാർജ്, ടൈറ്റില്‍ അന്വേഷണം എന്ന വകയില്‍ 15,561.75 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലുകാവ് മറ്റം ബ്രാഞ്ച് പിരിച്ചെടുത്തതായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കണ്ടെത്തിതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്ക് 2023 ജൂണ്‍ മൂന്നു മുതല്‍ 15,561.75 രൂപയ്‌ക്ക് ഒന്പതു ശതമാനം പലിശ സഹിതം റീഫണ്ട് ചെയ്യാൻ സ്റ്റേറ്റ് ബാങ്കിനോട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കൂടാതെ എതിർകക്ഷിയുടെ സേവനത്തിലെ പോരായ്മയ്ക്കും നഷ്ടപരിഹാരമായും വ്യവഹാരത്തിന്‍റെ ചെലവായി 5000 രൂപ സഹിതം പരാതിക്കാരന് 25,000 രൂപകൂടി നല്‍കാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവില്‍ എതിർകക്ഷിയോട് നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
