video
play-sharp-fill

ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം;   അഞ്ചുലക്ഷത്തോളം പേർക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം;  അഞ്ചുലക്ഷത്തോളം പേർക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

Spread the love

 

സ്വന്തം ലേഖകൻ

ജക്കാർത്ത: ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം. അഞ്ചുലക്ഷത്തോളം പേർക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം. ഫിലിപ്പീൻസിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നായ താൽ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഫിലിപ്പീൻസിൻറെ തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോൺ ദ്വീപിൽ സ്ഥിതി ചെയുന്ന താൽ അഗ്നിപർവ്വതം തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളിൽ ഭൂചലനവും അനുഭവപ്പെട്ടു.

അഗ്നിപർവ്വതത്തിൽനിന്നുള്ള ചാരം പതിനാലു കിലോമീറ്ററോളം ദൂരെയെത്തിയതായാണ് റിപ്പോർട്ടുകൾ. സമീപത്തെ തെരുവുകളും വീടുകളും അഗ്‌നിപർവ്വത സ്ഫോടനത്തിന്റെ ഫലമായുണ്ടായ ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്. ഇതിനോടകം 240 ഓളം വിമാനസർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിപർവ്വത സ്ഫോടനത്തിന്റെ 17 കിലോമീറ്റർ ചുറ്റളവിലുളളവരെ പൂർണമായും ഒഴിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ അഞ്ചുലക്ഷത്തോളം പേർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.