play-sharp-fill
കളിയാക്കിയതിൻ്റെ പേരിൽ ആക്രമണം, കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി പരിക്കേൽപ്പിച്ചു ; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

കളിയാക്കിയതിൻ്റെ പേരിൽ ആക്രമണം, കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി പരിക്കേൽപ്പിച്ചു ; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

പത്തനംതിട്ട : കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം.

തോട്ടമണ്ണില്‍ വാടകയ്ക്ക് താമസിക്കുന്ന കായംകുളം സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്. പരിക്കേറ്റ മോഹനൻ ( 70) ആശുപത്രിയില്‍ ചികിത്സയിലാണ്.


കളിയാക്കിയതിന്‍റെ വിരോധത്തില്‍ ആയിരുന്നു ആക്രമണം. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group