
സ്വന്തം ലേഖകൻ
ഷാര്‍ജ – ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജയും മലബാര്‍ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗില്‍ ഗള്‍ഫില്‍ നിന്നും കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു.ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ ഹാളില്‍ നടന്ന മീറ്റിങിലാണ് അഭിപ്രായം ഉയര്‍ന്നത്.
വര്‍ധിച്ച വിമാനനിരക്കുകളും മോശം വിമാന സര്‍വീസുകളും കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് വീണ്ടും കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹിം, ആക്ടിങ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ്, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് സി ഇ ചാക്കുണ്ണി, ജനറല്‍ സെക്രെട്ടറി അഡ്വ. എം കെ. അയ്യപ്പൻ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഷാര്‍ജ ഇന്ത്യൻ അസോസിയേഷനും മലബാര്‍ ഡെവലപ്മെന്റ് ഫോറവും ചേര്‍ന്ന് അതിനുവേണ്ട പ്രാരംഭ നടപടികള്‍ ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുമെന്ന് അഡ്വ. വൈ എ റഹിം അറിയിച്ചു.