ഇന്ത്യൻ ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിന് വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ച്  പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അഫ്രീദി

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കറാച്ചി: ഇന്ത്യൻ ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിന് വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.
കുറച്ച് വർഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിനാൽ വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തിൽ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.

‘കുട്ടികളുടെ മുന്നിൽവെച്ച് ടിവി കാണരുതെന്ന് ഞാൻ ഭാര്യയോട് എപ്പോഴും പറയാറുണ്ട്. ഒറ്റക്ക് കണ്ടോളൂ എന്നും പറയാറുണ്ട്. ഒരു ദിവസം ഞാൻ മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ കണ്ടത് മകൾ ടിവി കാണുന്നതാണ്. അവൾ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. അന്ന് ദേഷ്യമടക്കാനാകാതെ ഞാൻ ടിവി തല്ലിപ്പൊട്ടിച്ചു. ഒരു ഇന്ത്യൻ പരമ്പരയിലെ രംഗമായിരുന്നു അത്’. അഭിമുഖത്തിൽ അഫ്രീദി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീഡിയോ ട്വിറ്ററിൽ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതാണ് പാകിസ്താനിലെ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം എന്ന കുറിപ്പോടെയാണ് പലരും ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദു മതവിശ്വാസി ആയതിനാൽ ഡാനിഷ് കനേരിയക്ക് ചില ടീമംഗങ്ങളിൽ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്റെ മുൻതാരം ഷുഐബ് അക്തർ വെളിപ്പെടുത്തിയിരുന്നു. പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു അത്. പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി അക്തർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ പാകിസ്താന്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും വിവാദത്തിൽ അകപ്പെട്ടു.