play-sharp-fill
അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തിരിമറി,ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം: കേരളാ ലോയേഴ്സ് കോൺഗ്രസ്സ്

അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തിരിമറി,ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം: കേരളാ ലോയേഴ്സ് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

കോട്ടയം: അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തട്ടിപ്പ് അന്വേഷണം നടത്തുന്ന വിജിലൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരളാ ബാർ കൗൺസിൽ സെക്രട്ടറിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് കോട്ടയത്ത് ചേർന്ന കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 6 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുറ്റവാളികൾക്കെതിരെ  അധികാരികൾ പുലർത്തുന്ന നിസ്സംഗതയിൽ ദുരൂഹതയുണ്ട്.വിജിലൻസ് ശുപാർശ ചെയ്തിട്ടും ഭരണകക്ഷി യൂണിയനിൽപെട്ട അളായതുകൊണ്ടാണ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതെന്ന് യോഗം ആരോപിച്ചു.

സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജന.സെക്രട്ടറി മുൻ എം പി അഡ്വ. ജോയി അബ്രഹാം ഉൽഘാടനം ചെയ്തു. അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ.ജസ്റ്റിൻ ജേക്കബ്, അഡ്വ. ജോർജ് കോശി, അഡ്വ. ജോബി ജോസഫ്, അഡ്വ. ബാബു വർഗ്ഗീസ്, അഡ്വ. റ്റി. സി തോമസ്, എന്നിവർ പ്രസംഗിച്ചു