
സ്വന്തം ലേഖകൻ
കോട്ടയം: അഡ്വക്കേറ്റ് തിരുവാർപ്പ് പരമേശ്വരനായരുടെ ഛായ ചിത്രം കോട്ടയം ബാർ അസോസിയേഷനിൽ ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള അനാച്ഛാദനം ചെയ്യുന്നു.
കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ തിളക്കമായിരുന്നു കോട്ടയം ബാർ അസോസിയേഷൻ പ്രസിഡണ്ടുമായിരുന്നു അഡ്വക്കേറ്റ് തിരുവാർപ്പ് പരമേശ്വരനായർ. 1.3. 2017ലാണ് മരണമടഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ ഛായ ചിത്രം കോട്ടയം ബാർ അസോസിയേഷനിൽ ഗോവ ഗവർണർ അഡ്വ: പി.എസ്.ശ്രീധരൻ പിള്ള 15-11-2022 തീയതി ചൊവ്വാഴ്ച 2 pm നാണ് അനാച്ഛാദനം ചെയ്യുന്നു.
കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് രാജീവ് . പി.നായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി ബോബി ജോൺ സ്വാഗതം ആശംസിക്കും. കോട്ടയം എം എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
പ്രിൻസിപ്പൽ ഡിസ്ട്രിക് ആന്റ് സെഷൻസ് ജഡ്ജി ശ്രി.എൻ ഹരികുമാറിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ സീനിയർ അഭിഭാഷകരായ വി.കെ സത്യവാൻ നായർ , തോമസ് മാത്യു, കെ അനിൽകുമാർ ,ടി.ജെ. തമ്പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. തിരുവാർപ്പ് പരമേശ്വരൻ നായരുടെ മകൻ അഡ്വ: പി.രാജേഷ് യോഗത്തിന് കൃതജ്ഞത അർപ്പിക്കും.