play-sharp-fill
കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും തിരിച്ചടി; ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല, പൊലീസ് സംരക്ഷണം അനുവദിക്കില്ല; അന്വേഷണം പൂര്‍ത്തിയായ ശേഷമേ എഫ്‌ഐആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്ന് ഹൈക്കോടതി; മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും

കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും തിരിച്ചടി; ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല, പൊലീസ് സംരക്ഷണം അനുവദിക്കില്ല; അന്വേഷണം പൂര്‍ത്തിയായ ശേഷമേ എഫ്‌ഐആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്ന് ഹൈക്കോടതി; മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും

സ്വന്തം ലേഖകന്‍

കൊച്ചി: കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും തിരിച്ചടിയായി കേരള ഹൈക്കോടതി പരാമര്‍ശം. സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. സഹോദരങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇതും അനുവദിച്ചില്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദ്ദിച്ച സംഭവത്തിലെ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ എഫ്‌ഐആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളികൊല്ലൂര്‍ പോലീസ് കൊലപാതക ശ്രമം ഉള്‍പ്പടെ ചുമത്തിയാണ് സഹോദരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 25 ന് ബൈക്കില്‍ ഇന്‍ഡികേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി കിളിക്കൊല്ലൂര്‍ എഎസ്‌ഐയും വിഷ്ണുവുമായുണ്ടായ തര്‍ക്കമാണ് ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി പ്രകാശ് സസ്‌പെന്‍ഡ് ചെയ്തത്.