video

00:00

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി അഭിഭാഷകയായ ലില്ലി തോമസ് (91) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. 1968ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ. കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

മദ്രാസ് സർവകലാശാലയിൽനിന്ന് എംഎൽ ബിരുദം നേടി. ഇന്ത്യയിൽ ആദ്യമായി എം.എൽ നേടിയ വനിതയായിരുന്നു ലില്ലി തോമസ് വിദേശകാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകൻകൂടിയായിരുന്ന പോളണ്ടുകാരനായിരുന്ന പ്രഫ. ചാൾസ് ഹെന്റി അലക്‌സാണ്ടർ വിഛിന്റെ ശിഷ്യയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നൽകിയ ഹർജിയിലായിരുന്നു. 1968ലാണ് ലില്ലി തോമസ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്‌