ആടുജീവിതം കാണാനെത്തി റിയൽ നജീബ് ; ചിത്രം തീയറ്ററുകളിൽ

Spread the love

കൊച്ചി : ബന്ന്യാമിന്റെ ഇതിഹാസ നോവലായ ആടുജീവിതം ഇന്ന് അങ്ങനെ  ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്.സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എത്തിയിരിക്കുകയാണ് കഥയിലെ യഥാർത്ഥ നജീബ്.

video
play-sharp-fill

തന്റെ മകന്റെ കുഞ്ഞ് ഒരാഴ്ചയ്ക്ക് മുൻപ് മരിക്കുകയുണ്ടായി.എന്നാലും തന്റെ സ്വന്തം കഥ സിനിമിയാകുമ്പോൾ അത് ആദ്യം തന്നെ കാണണമെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരിന്നു എന്ന് അദ്ദേഹം പറഞ്ഞു ഏറെ ദുഃഖം നിറഞ്ഞ സാഹചര്യത്തിലും സിനിമ കണാൻ എത്തിയത് തന്റെ ഉള്ളിലെ ആകാംഷ അടക്കാൻ സാധിക്കാഞ്ഞതിനാലാണു.എല്ലാരും ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.നിരാശയോടെ ഒരാൾക്കും തീയറ്ററിൽ നിന്ന് മടങ്ങേണ്ടി വരില്ല എന്ന് അദ്ദേഹം ഉറപ്പ് നൽകി.

ചിത്രം ഇന്ന് രാവിലെ പ്രദർശനമാരംഭിച്ചിട്ടുണ്ട്.പ്രിത്വിരാജ് സുകുമാരൻ ആണ് നജീബിന്റെ വേഷത്തിൽ എത്തുന്നത്.ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസി ആണ്.കർണാടകയിൽ നടത്തിയ ചിത്രത്തിന്റെ പ്രീ റീലീസ് ഷോ കളിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ആണ് കിട്ടിയത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുഴുവൻ പ്രധീക്ഷയിൽ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group