video
play-sharp-fill

അടിയേറ്റ് ഭര്‍ത്താവ് മരിച്ച സംഭവം: ഭാര്യ റിമാന്‍ഡില്‍

അടിയേറ്റ് ഭര്‍ത്താവ് മരിച്ച സംഭവം: ഭാര്യ റിമാന്‍ഡില്‍

Spread the love

സ്വന്തം ലേഖകൻ

അഞ്ചല്‍ : മണ്‍വെട്ടി കൊണ്ടുള്ള അടിയേറ്റു ഭര്‍ത്താവ് മരിച്ച കേസില്‍ അറസ്റ്റിലായ ഭാര്യയെ കോടതി റിമാന്‍ഡ് ചെയ്തു.

കടയ്ക്കല്‍ വെള്ളാര്‍ വട്ടം കാറ്റാടിമുട് നന്ദു ഭവനില്‍ സാജു (28) ആണ് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇയാളുടെ ഭാര്യ പ്രിയങ്കയെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കും ശേഷം പ്രിയങ്കയെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഏറെ നാളുകളായി അകല്‍ച്ചയിലായിരുന്നു.

മദ്യപിച്ചെത്തി സാജു പ്രിയങ്കയെ നിരന്തരം മര്‍ദിക്കുമായിരുന്നു. മര്‍ദനത്തെ ഭയന്ന് പല സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു വന്നിരുന്ന പ്രിയങ്ക മക്കള്‍ക്കും മാതാവിനും ഒപ്പം കുറച്ചു നാളുകള്‍ക്ക് മുമ്ബാണ് കടയ്ക്കല്‍ അര്‍ത്തുങ്കല്‍ ഭാഗത്ത് താമസത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം ഇവിടെയും എത്തിയ സാജു പ്രിയങ്കയെ മര്‍ദിച്ചു.

ഇതിനിടെ മണ്‍വെട്ടി കൊണ്ടു തിരിച്ചടിക്കുകയായിരുന്നു. അടിയില്‍ പരിക്കേറ്റ സാജുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തിനു ശേഷം പ്രിയങ്കയാണ് പോലീസിനെ വിവരം അറിയിച്ചത്.

Tags :