video
play-sharp-fill

അടിമാലിയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി മില്‍ഹാജ്

അടിമാലിയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി മില്‍ഹാജ്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

അടിമാലി മുനിയറയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനോദയാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്.

രാത്രിയില്‍ വിനോദയാത്രാ സംഘത്തിന് യാത്ര ചെയ്യാന്‍ അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു.