നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച്‌ അപകടം; അടിമാലിയില്‍ യുവാവിന് ദാരുണാന്ത്യം

Spread the love

അടിമാലി: ബൈസണ്‍വാലി സ്കൂള്‍ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു.

മുട്ടുകാട് കാക്കാക്കട പൊന്മലശേരില്‍ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്.

അനന്തു സഞ്ചരിച്ച ബൈക്ക് ബൈസണ്‍വാലി സ്കൂള്‍ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിക്കല്‍ ജോലികള്‍ ചെയ്തുവന്നിരുന്ന അനന്തു ബൈസണ്‍വാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: സിന്ധു. സഹോദരി: ആതിര.