
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തസ്രാവം; അടിമാലിയിൽ മുപ്പത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയ നടന്നത് താലൂക്ക് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലിയിൽ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തസ്രാവം, യുവതി മരിച്ചു. അടിമാലി ഇഞ്ചപ്പിള്ളില്‍ ബെന്നിയുടെ ഭാര്യ ജിഷ(33)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ജിഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. വൈകുന്നേരം രക്തസ്രാവം ഉണ്ടായതോടെ നില മോശമാവുകയായിരുന്നു.
വിദഗ്ധ ചികിത്‌സയ്ക്കായി ജിഷയെ ബന്ധുക്കള്‍ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് ഐ സി യു ആംബുലന്‍സില്‍ അടിമാലിയില്‍ നിന്നും രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോള്‍ ജിഷയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇവിടുത്തെ എം ബി എം എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്നും വൈകുന്നേരം രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആവശ്യമായ മരുന്നുകള്‍ നല്‍കിയെന്നും വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാലാണ് രാജഗിരിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതെന്നും താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സത്യബാബു പറഞ്ഞു.