
അടിമാലി: ഷാള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രിക മരിച്ചു. ചിത്തിരപുരം മീന്‍കെട്ടില്‍ രണ്ട് മണിയോടെ ആയിരുന്നു അപകടം നടന്നത്. മീന്‍കെട്ട് മാളിയേക്കല്‍ ദേവസ്യയുടെ ഭാര്യ മെറ്റില് ഡാ (45) ആണ് മരിച്ചത്.
ചിത്തിരപുരം നിത്യസഹായ മാത പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം തിരികെ മകന് ഡെന്നീസിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മീന്‍ക്കെട്ടില്‍ വെച്ച് ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുകി ചക്രത്തിനോട് ചേര്‍ന്ന നിലയില്‍ ആയിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ എത്തി 10 മിനിട്ടോളം പ്രയത്നിച്ചാണ് കുരുക്കില്‍ നിന്നും എടുക്കുവാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുകവേ മരണപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളത്തൂവല്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.