video
play-sharp-fill

പകർച്ചപ്പനിയും ദാരിദ്ര്യവും; വൃദ്ധദമ്പതികൾ വീടിനു പുറത്തിറങ്ങാതെയായിട്ട് മാസങ്ങൾ

പകർച്ചപ്പനിയും ദാരിദ്ര്യവും; വൃദ്ധദമ്പതികൾ വീടിനു പുറത്തിറങ്ങാതെയായിട്ട് മാസങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : പകർച്ചപ്പനിയും ദാരിദ്ര്യവും കാരണം ഒന്നര മാസമായി വീടിന് പുറത്തിറങ്ങാതെ ആദിവാസി വൃദ്ധദമ്പദികൾ വലയുന്നു. കോഴിക്കോട് വയലട കോട്ടക്കുന്ന് കോളനിയിലാണ് അധികൃതരുടെ ശ്രദ്ധയെത്താത്തതിനാലുള്ള കുടുംബങ്ങളുടെ ദുരിതം. ശക്തമായ കാറ്റിൽ നിലംപൊത്താവുന്ന തരത്തിലാണ് വർഷങ്ങളായി ഇവരുടെ വീടിന്റെ സുരക്ഷ.
ചെളികൊണ്ട് ഒരടി ഉയർത്തിയ സുരക്ഷാഭിത്തി. തലകുനിക്കാതെ ഉള്ളിലേക്ക് കയറാൻ തരമില്ല. ഇങ്ങനെ മൂന്ന് വീടുകളിലായി പതിനേഴ് ജീവനുകളുണ്ട്. ഇവർ പുറത്തിറങ്ങാതായിട്ട് ഒന്നരമാസം കഴിഞ്ഞു. പനിബാധ ഒഴിയാത്തതാണ് കാരണം. ആദിവാസികൾക്ക് ഭൂമിയില്ലാത്തതും പട്ടയം കിട്ടാത്തതുമായ ദുരിതം പുതുമയല്ല. എന്നാൽ വനാതിർത്തിയോട് ചേർന്നുള്ള കുടുംബങ്ങൾ റേഷൻകാർഡും ആധാറിന്റേയും മാത്രം ഉടമകളായതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അലംഭാവമുണ്ട്. വർഷങ്ങളായി കൈവശമുള്ള മണ്ണിന് അനുമതിപത്രമില്ല. സ്വന്തം പേരിൽ വസ്തുവില്ലാത്തതിനാൽ വീട് നിർമാണത്തിനുള്ള സഹായവുമില്ല. റേഷൻവിഹിതം കോളനിയിലെത്തിക്കുന്ന പ്രമോട്ടർ വീടിനുള്ള ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഇവർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.