ആർപ്പുക്കര നവജീവൻ ട്രസ്റ്റിൽ നൂറോളം അന്തേവാസികൾക്ക് സൗജന്യ ആധാർ എൻറോൾമെൻറ് നടത്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ നൂറോളം അന്തേവാസികൾക്ക് വിവിധ അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സൗജന്യ ആധാർ എൻറോൾമെന്റ് നടത്തി.

video
play-sharp-fill

മാനസിക രോഗികൾ, വികലാംഗർ, ബെഡ്രിഡ്ഡൺ, പ്രായധിക്യത്താൽ വിവിധ തരത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കുള്ള എൻറോൾമെന്റ് തികച്ചും ചലഞ്ചിച്ചിങ് ആയിരുന്നുവെന്ന് വിവിധ അക്ഷയ കേന്ദ്രങ്ങളിൽ നിന്നെത്തിയ ജീവനക്കാർ പറഞ്ഞു.

ആർപ്പൂക്കര അമ്പലക്കവല അക്ഷയ കേന്ദ്രത്തിൽ നിന്നും സാജൻ കൊട്ടാരത്തിൽ, ചീപ്പ്പുങ്കൽ അക്ഷയ കേന്ദ്രത്തിൽ നിന്നും നിഷ ശ്യം, മാണിക്കുന്നം അക്ഷയ കേന്ദ്രത്തിൽ നിന്നും .സന്തോഷ്‌, ചിങ്ങവനം അക്ഷയ കേന്ദ്രത്തിൽ നിന്നും .സുനിൽ, അമ്പാടി അക്ഷയ കേന്ദ്രത്തിൽ നിന്നും ബിന്ദു, പരിപ്പ് അക്ഷയ കേന്ദ്രത്തിൽ നിന്നും .സോഫിയമാ, വെട്ടിമുകൾ അക്ഷയ കേന്ദ്രത്തിൽ നിന്നും ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ കോട്ടയം ജില്ലാ ഓഫീസിനു വേണ്ടി നവീന ആശംസ അറിയിച്ചു, നവജീവൻ ട്രസ്റ്റിനു വേണ്ടി. പി യു തോമസ് നന്ദി അറിയിച്ചു.