play-sharp-fill
പോലീസിൽ അഡീഷണൽ എസ്.പി.മാരെ നിയമിച്ച് ആഭ്യന്തരവകുപ്പ്

പോലീസിൽ അഡീഷണൽ എസ്.പി.മാരെ നിയമിച്ച് ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: പോലീസിൽ ഇനി പുതിയ തസ്തികകൂടി. എല്ലാ ജില്ലാ-റൂറൽ പോലീസ് കാര്യാലയങ്ങളിലും സിറ്റി പോലീസ് കമ്മിഷണർ ഓഫീസുകളിലും ഓരോ അഡീഷണൽ എസ്.പി.മാരെ ആഭ്യന്തരവകുപ്പ് നിയമിച്ചു. ഏറ്റവും മുതിർന്നതും ഉയർന്ന ഗ്രേഡുള്ളവരുമായ 17 ഡിവൈ.എസ്.പി.മാരെയാണ് അഡീഷണൽ എസ്.പി.മാരായി നിയമിച്ചത്. ഡിസംബർ 13-ന് ഇതുസംബന്ധിച്ച് ഉത്തരവായി. സേവനവേതന വ്യവസ്ഥകളിൽ നിലവിലുള്ള സീനിയർ ഗ്രേഡ് ഡിവൈ.എസ്.പി. തസ്തികയിൽനിന്ന് മാറ്റം വരുത്താതെയാണ് പുതിയ നിയമനം. ജില്ലാ പോലീസ് മേധാവികളെ സഹായിക്കുകയാണ് അഡീഷണൽ എസ്.പി.മാരുടെ ചുമതല. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ക്രമസമാധാനപാലനവും ഭരണനിർവഹണവും ഇവരുടെ പ്രവർത്തനപരിധിയിൽ വരും. ജില്ലകളിലും റൂറൽ ജില്ലകളിലും എസ്.പി.മാരുടെ തൊട്ടുതാഴെയായിരിക്കും ഇവരുടെ സ്ഥാനം. സിറ്റികളിൽ പോലീസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർക്കും താഴെയും. ഇതോടൊപ്പം ജില്ലാ പോലീസ് മേധാവിമാരുടെ കാര്യാലയങ്ങളിൽ നിലവിലുള്ള ഭരണനിർവഹണച്ചുമതലയുള്ള ഡിവൈ.എസ്.പി.മാരുടെ തസ്തിക നിർത്തലാക്കി. ഈ ഡിവൈ.എസ്.പി.മാരെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി.

അഡീഷണൽ എസ്.പി.മാരും നിയമനവും നിലവിലെ തസ്തിക ബ്രാക്കറ്റിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് റൂറൽ: ടി.കെ. സുബ്രഹ്മണ്യൻ (തൃശ്ശൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച്), തൃശ്ശൂർ റൂറൽ: എം. സുബൈർ (കോഴിക്കോട് റൂറൽ ഡി.സി.ആർ.ബി.), തൃശ്ശൂർ സിറ്റി: എസ്. അനിൽകുമാർ (വി.എ.സി.ബി. തിരുവനന്തപുരം സ്‌പെഷ്യൽ സെൽ), കാസർകോട്: പി.ബി. പ്രശോഭ് (ക്രൈംബ്രാഞ്ച്, പാലക്കാട്), കൊല്ലം സിറ്റി: പി.എ. മുഹമ്മദ് ആരിഫ് (അഡ്മിനിസ്ട്രേഷൻ, തൃശ്ശൂർ റൂറൽ), തിരുവനന്തപുരം റൂറൽ: എ. ഷാനവാസ് (എസ്.എച്ച്.ഒ. ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ്), മലപ്പുറം: എസ്. ദേവമനോഹർ (അഡ്മിനിസ്ട്രേഷൻ, എറണാകുളം റൂറൽ), കൊല്ലം റൂറൽ: കെ. മുഹമ്മദ് ഷാഫി (എസ്.ബി.സി.ഐ.ഡി. ഹെഡ് ക്വാർട്ടേഴ്‌സ്) , ആലപ്പുഴ: ബി. കൃഷ്ണകുമാർ (നാർക്കോട്ടിക് സെൽ, കൊച്ചി), പാലക്കാട്: കെ. സലീം (നാർക്കോട്ടിക് സെൽ, മലപ്പുറം), എറണാകുളം റൂറൽ: എം.ജെ. സോജൻ (നാർക്കോട്ടിക് സെൽ, എറണാകുളം റൂറൽ), കോട്ടയം: എ. നാസിം (നാർക്കോട്ടിക് സെൽ, ആലപ്പുഴ), വയനാട്: കെ.കെ. മൊയ്തീൻകുട്ടി (ജില്ലാ ക്രൈംബ്രാഞ്ച്, കോഴിക്കോട് റൂറൽ), കോഴിക്കോട് സിറ്റി: എം.സി. ദേവസ്യ (കോഴിക്കോട് സിറ്റി ട്രാഫിക്-സൗത്ത്), ഇടുക്കി: എം. ഇഖ്ബാൽ (സൈബർ ക്രൈം), പത്തനംതിട്ട: എസ്.ആർ. ജ്യോതിഷ്‌കുമാർ (ഹെഡ് ക്വാർട്ടേഴ്‌സ്), കണ്ണൂർ: വി.ഡി. വിജയൻ (എസ്.ബി.സി.ഐ.ഡി., വയനാട്).