‘പുതിയക്ലൈമാക്‌സ്’ ഒരു അഡാർ ലവ് ആദ്യം കണ്ടവർക്ക് വീണ്ടും സൗജന്യമായി കാണാം, എന്നാൽ ഒരു നിബന്ധനയുണ്ട്
സ്വന്തം ലേഖകൻ
ഒമർ ലുലു സംവിധാനം ചെയ്ത ഒരുു അഡാർ ലൗ എന്ന ചിത്രം കഴിഞ്ഞ 14നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് മോശം അഭിപ്രായം ഉയർന്നതോടെ ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ച് പുതിയ ക്ലൈമാക്സോടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തി. നേരത്തെ ചിത്രം കണ്ടവർക്ക് പുതിയ ക്ലൈമാക്സിൽ ചിത്രം സൗജന്യമായി കാണാം. ഒരു ദിവസത്തേക്ക് മാത്രം ഈ സൗജന്യം ലഭിക്കുമെന്ന് ഒമർ ലുലു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം;
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തുക്കളെ ,
ഇന്ന് മുതൽ പുതിയ ക്ലൈമാക്സും പല മാറ്റങ്ങളുമായി ”ഒരു അഡാറ് ലവ് ‘ നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്.മുന്നേ തന്നെ പടം കണ്ടവർ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോൾ കളിക്കുന്ന ,നിങ്ങൾ ചിത്രം കണ്ട തിയറ്ററിൽ ബന്ധപ്പെട്ടാൽ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today)