video
play-sharp-fill

Saturday, May 17, 2025
HomeMainനടി സുകന്യക്കെതിരെ വ്യാജ പ്രചരണം: അത് തന്റെ മകളല്ല, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം...

നടി സുകന്യക്കെതിരെ വ്യാജ പ്രചരണം: അത് തന്റെ മകളല്ല, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം വേർപിരിഞ്ഞു

Spread the love

 

കൊച്ചി: തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് സുകന്യ.സിനിമാരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും നൃത്തത്തിൽ സുകന്യയിന്ന് ശ്രദ്ധ നൽകുന്നു. സുകന്യയുടെ വ്യക്തി ജീവിതവും നേരത്തെ ചർച്ചയായതാണ്. 2002 ലായിരുന്നു നടിയുടെ വിവാഹം. അമേരിക്കയിൽ നിന്നുള്ള ആർ ശ്രീധരനെയാണ് സുകന്യ വിവാഹം ചെയ്തത്.

 

ഭർത്താവിനൊപ്പം അമേരിക്കയിലാണ് നടി താമസിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ സുകന്യ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് തിരിച്ച് പോയില്ല. ചെന്നൈ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ ഉപദ്രവം ആരോപിച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. പിന്നീട് മറ്റൊരു വിവാഹത്തിന് സുകന്യ തയ്യാറായിട്ടില്ല. എന്നാൽ അടുത്തിടെ സുകന്യയുടെ മകളെന്ന പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

 

എന്റെ ചേച്ചിയുടെ ഒരേയൊരു മകളാണത്. സുകന്യയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന് കരുതിയവരാണ് ഈ വാർത്ത പ്രചരിപ്പിച്ചതെന്ന് നടി പറയുന്നു. ചേച്ചിയുടെ മകൾ വന്ന് ഞാൻ പ്രശസ്തയായി എന്ന് പറഞ്ഞു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ തിരുത്താൻ കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സുകന്യയുടെ ഡിവോഴ്സ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് 2004 മുതൽ 2017 വരെ വാർത്ത വന്നു. ഞാൻ വളരെ കുറച്ച് മാസങ്ങളേ യുഎസിൽ ഉണ്ടായിട്ടുള്ളൂ. ഒരു വർഷം പോലും നിന്നിട്ടില്ല. അങ്ങനെയുള്ളപ്പോൾ ചേച്ചിയുടെ മകൾ എന്റെ മകളാണെന്ന് പറയുന്നതൊക്കെ അന്യായമാണ്. ഇത്തരം ഗോസിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുന്നത് നല്ലതല്ല. സത്യമല്ലെന്ന് അറിയാം.

 

വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ സുകന്യ സംസാരിച്ചിട്ടുണ്ട്. സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിൽ നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടതുണെന്ന് സുകന്യ അന്ന് ചൂണ്ടിക്കാട്ടി. അതിന് മടിച്ചാൽ പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുകന്യ വ്യക്തമാക്കി. സ്ത്രീകൾ വിവാഹ മോചനത്തെ പേടിക്കാൻ പാടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments