നടിയും നർത്തകിയുമായ ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഓമിക്രോണ്‍ ബാധിച്ചു; എല്ലാവരും വാക്സിൻ എടുക്കണമെന്ന് താരം

Spread the love

സ്വന്തം ലേഖകൻ
നടിയും നർത്തകിയുമായ ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

video
play-sharp-fill

ഏറെ ശ്രദ്ധിച്ചിട്ടും ഒമിക്രോൺ ബാധിതയായിരിക്കുന്നുവെന്ന് അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സന്ധിവേദനയും വിറയലും തൊണ്ടവേദനയുമായിരുന്നു ലക്ഷണം.

ഇത് ആദ്യദിവസം മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ലക്ഷണങ്ങളെല്ലാം വലിയ അളവിൽ കുറഞ്ഞു. രണ്ടുഡോസ് വാക്സിനും സ്വീകരിക്കാനായതിൽ സന്തോഷമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് രോഗം ഗുരുതരമാകുന്നത് 85 ശതമാനം വരെ തടയുമെന്നാണ് എന്റെ വിശ്വാസം-കുറിപ്പിൽ ശോഭന പറഞ്ഞു.

ഇതുവരെ വാക്‌സിനെടുക്കാത്ത എല്ലാവരും അതു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഒമിക്രോൺ വകഭേദത്തോടെ കോവിഡ് മഹാമാരിക്ക് തന്നെ അന്ത്യമാകുമെന്നാണ് പ്രാർത്ഥനയും പ്രതീക്ഷയുമെന്നും ശോഭന കൂട്ടിച്ചേർത്തു