video
play-sharp-fill

ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് നടി രേഖ ഭോജ് ; ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാനുള്ള കാത്തിരിപ്പിൽ കായികപ്രേമികൾ

ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് നടി രേഖ ഭോജ് ; ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാനുള്ള കാത്തിരിപ്പിൽ കായികപ്രേമികൾ

Spread the love

സ്വന്തം ലേഖകൻ

രാജ്യമെമ്പാടും ലോകകപ്പ് ആവേശത്തിലാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും ഇന്ത്യക്കാരും. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ നഗ്നയായി ഓടുമെന്നാണ് രേഖ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഭൂരിഭാഗം പേരും വിമർശനം ഉന്നയിച്ചത്. എന്നാൽ മറ്റുചിലരാകട്ടെ ‘ഓൾ ബോയ്‌സ് റെഡി, ഇന്ത്യ തീർച്ചയായും ഫൈനൽ മത്സരത്തിൽ വിജയിക്കും. വിശാഖപട്ടണം ബീച്ചിലേക്ക് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ, ഇന്ത്യ ജയിക്കണം, പൂജ ചെയ്യണം എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല’, എന്നാണ് പോസ്റ്റിന് താഴെ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമർശനവും പരിഹാസങ്ങളും വൻതോതിൽ ഉയർന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി രേഖ ഭോജ് രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് നോക്കിയതെന്നായിരുന്നു രേഖ പറഞ്ഞത്. ഇതിനും വിമർശനം ഉയർന്നിരുന്നു.

അതേസമയം, വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം. മത്സരം കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തുമെന്നാണ് വിവരം.

നേരത്തെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്.