ബിജെപിയിലേക്ക് താരങ്ങളുടെ ഒഴുക്ക് ; നടി പ്രിയരാമനും ഇനി മോദിയോടൊപ്പം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: തെന്നിന്ത്യൻ നടി പ്രിയാരാമൻ ബിജെപിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ ശേഷമാണു പ്രിയാരാമൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചത്.

പാർട്ടിയിൽ ചേരുന്നതിനു മുന്നോടിയായി നടി ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തു തന്നെ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ഏതെങ്കിലും സ്ഥാനമാനങ്ങൾ തൻറെ ലക്ഷ്യമല്ലെന്നും പ്രിയാരാമൻ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോ എന്നു തീരുമാനിക്കേണ്ടതു ബിജെപി നേതൃത്വമാണെന്നും അവർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ അഭിയിച്ചിട്ടുള്ള പ്രിയാരാമൻ തമിഴ് നടൻ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ൽ വേർപെടുത്തിയിരുന്നു.