
ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന് തോന്നിയ സമയത്ത് എടുത്ത് തീരുമാനമായിരുന്നു വിവാഹമെന്ന് ശാലു മേനോൻ. എന്നാല്‍ അത് വിവാഹം കഴിഞ്ഞതിനുശേഷം തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നല്‍ ഉണ്ടാവുകയാണ് ചെയ്തത്.
നൃത്തവുമായി ബന്ധപ്പെട്ട ജീവിതം ആയിരുന്നു താരത്തിന്റെത് അതുകൊണ്ടുതന്നെ പരിപാടികള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്ബോള്‍ പലപ്പോഴും പുലര്‍ച്ച ആകാറുണ്ട് ഒരു കൃത്യമായ സമയം പറയാൻ സാധിക്കാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് അതൊന്നും യോജിക്കാൻ കഴിഞ്ഞില്ല എന്നും വിവാഹത്തിനുമുമ്ബ് ഇതെല്ലാം പറഞ്ഞു മനസ്സിലായത് ആയിരുന്നു എന്നും പക്ഷേ വിവാഹത്തിനുശേഷം അത് അംഗീകരിക്കാൻ പറ്റാതെ വന്നപ്പോഴാണ് വിവാഹം മോചനത്തെക്കുറിച്ച് ചിന്തിച്ചത് എന്നും താരം പറയുന്നു. ഒരുമിച്ച് പോകുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത് എന്ന തോന്നല്‍ ആണ് വിവാഹ മോചനത്തില്‍ എത്തിച്ചത് എന്ന് താരം പറഞ്ഞു.






