play-sharp-fill
പി.സി ജോർജ് പറഞ്ഞത് ശരിയോ..? നടിയെ ആക്രമിച്ച കേസിൽ വില്ലൻ ശ്രീകുമാർ മേനോനോ..! മഞ്ജു ദിലീപ് ബന്ധം തകർത്തത് ശ്രീകുമാർ മനോന്റെ ഇടപെടൽ; സംശയ മുന വീണ്ടും ശ്രീകുമാർ മേനോനിലേയ്ക്ക്

പി.സി ജോർജ് പറഞ്ഞത് ശരിയോ..? നടിയെ ആക്രമിച്ച കേസിൽ വില്ലൻ ശ്രീകുമാർ മേനോനോ..! മഞ്ജു ദിലീപ് ബന്ധം തകർത്തത് ശ്രീകുമാർ മനോന്റെ ഇടപെടൽ; സംശയ മുന വീണ്ടും ശ്രീകുമാർ മേനോനിലേയ്ക്ക്

സിനിമാ ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള നടി മഞ്ജു വാര്യരുടെ പരാതി പുറത്തു വന്നതിനു പിന്നാലെ വീണ്ടും ചർ്ച്ചയാകുന്നത് പി.സി ജോർജ് എംഎൽഎയുടെവെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങൾ പുറത്തു വരികയും, ദിലീപ് അറസ്റ്റിലാകുകയും ചെയ്തപ്പോൾ തന്നെ, എല്ലാ ആക്രമണങ്ങൾക്കും പിന്നിലും, ദിലീപിന്റെ കുടുംബം കലക്കാൻ ശ്രമിച്ചതിനു പിന്നിലും ശ്രീകുമാർ മേനോനാണ് എന്ന പ്രതികരണവുമായി പി.സി ജോർജ് എംഎൽഎ രംഗത്ത് എത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ സാക്ഷാൽ മഞ്ജുവാര്യർ തന്നെ ശ്രീകുമാർ മേനോനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പി.സി ജോർജിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും, സിനിമാ മേഖലയിലും ചർച്ചയായി മാറിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോഴും, ജയിലിൽ കഴിഞ്ഞപ്പോഴുമെല്ലാം പിൻതുണയുമായി രംഗത്ത് എത്തിയത് പി.സി ജോർജ് എംഎൽഎ മാത്രമായിരുന്നു. ഇതിനു പിന്നാലെ വൻ വിമർശനമാണ് വിവിധ മേഖലകളിൽ നിന്നും ഉയർന്നത്. എന്നാൽ, വീണ്ടും ഒരിക്കൽ കൂടി പി.സി ജോർജ് സ്റ്റാറാകുന്ന കാഴ്ചയാണ് മഞ്ജു വാര്യരുടെ പരാതി പുറതത് വന്നതോടെ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യർ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരിൽ കണ്ടു നൽകിയ പരാതിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാർ മേനോൻ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

ദിലീപുമായി വേർ പിരിഞ്ഞ് മഞ്ജു വാര്യർക്ക് സിനിമാ മേഖലയിൽ പിടിച്ചു നിൽക്കാൻ അവസരം നൽകിയതും, വിവിധ പരസ്യചിത്രങ്ങളിൽ അടക്കം അഭിനയിക്കാൻ ചാൻസ് നൽകിയതും ശ്രീകുമാർ മേനോനായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യുവിലൂടെ മഞ്ജുവിന്റെ തിരിച്ചു വരവിന് മുഖ്യകാർമ്മികത്വം വഹിച്ചതും ശ്രീകുമാർ മേനോൻ തന്നെയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിൽ തെറ്റുന്നത്.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബിഗ് ബജറ്റ് സിനിമയിൽ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട മഞ്ജുവാര്യർ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയിട്ടുണ്ട്.

തന്നോടൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളിൽ നിന്നും തന്നെ ഒഴിവാക്കാൻ ശ്രീകുമാർ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയിൽ ശ്രീകുമാർ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകൾ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിൻറെ ടെലിഫോൺ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

മഞ്ജു തന്നെ എഴുതി നൽകിയ പരാതിയിൽ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി എന്ന് പറയുന്നതോടെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാൻ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.

തലസ്ഥാനത്തുണ്ടായ മഞ്ജു ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം നേരിട്ടെത്തി പരാതി നൽകുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ റേഞ്ച് ഐജി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപിക്കാൻ ഡിജിപി തീരുമാനിച്ചേക്കും എന്നാണ് സൂചന.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയിപ്പെടുന്ന മുൻനിര നടിയാണ് ഒരു സംവിധായകനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്. സാധാരണഗതിയിൽ ചലച്ചിത്രപ്രവർത്തകർക്കിടയിലുണ്ടാവുന്ന തർക്കങ്ങളും പ്രശ്‌നങ്ങളും അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളിലാണ് ആദ്യം ഉന്നയിക്കപ്പെടാറുള്ളത്. തുടർന്ന് സംഘടനനേതൃത്വം കൂടി ഇടപെട്ടാണ് പ്രശ്‌നങ്ങൾ പരിഹരിക്കാറുള്ളതും. എന്നാൽ പതിവിന് വിപരീതമായി മഞ്ജുവാര്യർ നേരിട്ട് പൊലീസിനെ സമീപിക്കുകയാണ് ഇവിടെ. പരാതിയിൽ മഞ്ജു ഉറച്ചു നിൽക്കുന്ന പക്ഷം സംഘടനകൾക്കും ഇതിൽ കാര്യമായി ഇടപെടാനാവില്ല.