video
play-sharp-fill

നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പഴയകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂന്തുറയിലുള്ള ബന്ധുവിന്റെ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.

1970-80 കാലഘട്ടത്തിൽ മലയാളം, തമിഴ് ഭാഷകളിൽ സജീവമായിരുന്നു താരമാണ് ജമീല മാലിക്ക്. ഇതിനു പുറമെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിത കൂടിയാണ് ഇവർ. 1973ൽ റിലീസ് ചെയ്ത ‘റാഗിങ്’ ആണ് ഇവരുടെ ആദ്യത്തെ സിനിമ. പ്രേംനസീർ, അടൂർ ഭാസി, വിൻസെന്റ് എന്നീ താരങ്ങൾക്കൊപ്പം ഇവർ അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിഎസ് പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചർ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ കഥാപാത്രം. ആദ്യ കാല ദൂരദർശൻ പരമ്ബരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുള്ള താരം കൂടിയാണ് ഇവർ. തൊണ്ണൂറുകളിൽ ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന താരമാണ് ജമീല.