20 കഴിഞ്ഞ സമയത്തേ കല്യാണം കഴിഞ്ഞു,വിവാഹമോചിതരായിട്ട് എട്ട് വര്‍ഷം; മകന് ഇപ്പോള്‍ 14 വയസായി ; സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും മുൻകാല ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടി ചിത്ര

Spread the love

സ്വന്തം ലേഖകൻ

കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചിത്ര. സിനിമയിലെ സുമലതയെയും സുരേഷേട്ടനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജേഷ് മാധവനും ചിത്രയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിനും വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ മുൻകാല ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് ചിത്ര. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്ര വിശേഷങ്ങൾ പങ്കുവെച്ചത്.

ആറാട്ട് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഓഡിഷന്‍ കൊടുത്താണ് ആ സിനിമയിലേക്ക് എത്തിയത്. പഞ്ചായത്ത് മെമ്ബര്‍ കഥാപാത്രമായിരുന്നു. ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ഉള്ള സീനുകളെല്ലാം ലാലേട്ടന്റെ കൂടെയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ മഞ്ജു ചേച്ചി പ്രസിഡന്റിനെ കണ്ട അവസ്ഥയിലായിരുന്നു ലാലേട്ടനെ കണ്ടപ്പോള്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലേക്കും ഓഡിഷന്‍ വഴിയാണ് വന്നത്. കാസര്‍ഗോഡ് നീലേശ്വരത്താണ് എന്റെ വീട്. അവിടെ കുറേ സ്ഥലങ്ങളില്‍ ഓഡിഷന്‍ ഉണ്ടായിരുന്നു. പോകുമ്ബോള്‍ ആകെ കൈമുതലായി ഉള്ളത് കാസര്‍കോടന്‍ ശൈലിയിലുള്ള ഭാഷയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ അച്ഛന്‍, അമ്മ, അനിയന്‍, എന്റെ മോന്‍ എന്നിവരാണുള്ളത്. അച്ഛന്റെ പേര് കുഞ്ഞികൃഷ്ണന്‍. അച്ഛന്‍ പട്ടാളത്തിലായിരുന്നു. വിരമിച്ചു. അമ്മ അനിത വീട്ടമ്മയാണ്. മകന്റെ പേര് അദ്വൈത്. അവന് 14 വയസ്സായി. അനിയന്‍ അരുണിന്റെ കല്യാണം കഴിഞ്ഞു. അവന്റെ ഭാര്യയുടെ പേര് ഗോപിക. മകള്‍ ഇഹ. അവനും കുടുംബവും തിരുവനന്തപുരത്താണ്. അനിയന്റെ ഭാര്യ നന്നായി പാടും. കഥകളി കലാകാരിയാണെന്നും ചിത്ര പറയുന്നു.

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 20 കഴിഞ്ഞ സമയത്തേ എന്റെ കല്യാണം കഴിഞ്ഞിരുന്നു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു. പക്ഷെ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായിട്ട് ഇപ്പോള്‍ എട്ട് വര്‍ഷത്തില്‍ അധികമായി എന്നാണ് ചിത്ര പറയുന്നത്. നാട്ടില്‍ തന്നെയായിരുന്നു ചിത്രയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ടിടിസി ചെയ്തു. കോഴ്‌സ് കഴിഞ്ഞ ഉടനെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടി. കുട്ടികളോട് താന്‍ ഏറെക്കുറെ സുമലത ടീച്ചറെ പോലെ തന്നെയായിരുന്നു എന്നാണ് ചിത്ര പറയുന്നത്.

സ്‌കൂളിലെ കുട്ടികള്‍ക്ക് ഡാന്‍സ് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. കൊവിഡ് കാലത്തായിരുന്നു ചിത്ര ജോലി രാജിവച്ചത്. ഓണ്‍ലൈന്‍ ടീച്ചിങ് തനിക്ക് ശരിയാകുന്നില്ലായിരുന്നു എന്നാണ് ചിത്ര പറയുന്നത്. തന്റെ വീട്ടിലെ എല്ലാവരും കലയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും താരം പറയുന്നു.

അനിയന്‍ അരുണ്‍ തന്നേക്കാള്‍ വലിയ സിനിമാമോഹിയാണ്. ചെറുപ്പത്തില്‍ അവന്‍ ബാത്ത് റൂമില്‍ കയറിയാല്‍ അപ്പോള്‍ മിമിക്ര അവതരണം തുടങ്ങും. അങ്ങനെയാണ് അവനു സിനിമയോടുള്ള ഇഷ്ടം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. വട്ടിപ്പണം, ഓട്ടോറിക്ഷ എന്നീ സിനിമകളില്‍ അരുണ്‍ അഭിനയിച്ചിട്ടുണ്ട്. അവന്റെ ഈ സിനിമാ ഭ്രാന്ത് ആണ് സിനിമയിലേക്കുള്ള തന്റെ ഏക ബന്ധമെന്നാണ് ചിത്ര പറയുന്നത്.

അമ്മയ്ക്കും ഡാന്‍സിനോട് നല്ല താല്‍പര്യമാണ്. ഞാന്‍ നൃത്തം പഠിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്ന ചെറിയ അവസരങ്ങളെപ്പോലും ബഹുമാനിക്കുന്ന ആളുകളാണ് അമ്മയും അച്ഛനും. അതേസമയം അതുപോലെ തന്നെ വിമര്‍ശിക്കുകയും ചെയ്യുമെന്നും ചിത്ര പറയുന്നു.