നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി..!മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാം; പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കും. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതോടെ ദിലീപിനെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജികള്‍ അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.