അഴിക്കുള്ളിൽ കഴിയുന്ന നടി അശ്വതി ബാബുവിന് ഗോവയിലും ബാംഗ്ലൂരിലും വൻ ഇടപാടുകൾ; മലയാളത്തിലെ പ്രമുഖ നടന് പങ്കെന്ന് സംശയം
സ്വന്തം ലേഖകൻ
കൊച്ചി: മയക്കുമരുന്നുമായി പിടിയിലായി അഴിക്കുള്ളിൽ കഴിയുന്ന നടി അശ്വതി ബാബുവിന് ഗോവയിലും ബാംഗ്ലൂരിലും വൻ ഇടപാടുകൾ. നടിയിൽ നിന്നും എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്ക് ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റിലെ സ്ഥിരം സന്ദർശകരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഏതാനും സിനിമ, സീരിയൽ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. മലയാളത്തിലെ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. അതേസമയം അശ്വതിബാബു പിടിയിലായത് പിന്നാലെ സഹോദരൻ ഷിബിന് നേരെയും അന്വേഷണം നീങ്ങുകയാണ്. കുറച്ച് മാസങ്ങൾ മുമ്പാണ് നടി അശ്വതിയുടെ സഹോദരൻ ഷിബിൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ പിടിയിലായത്. തലസ്ഥാനത്ത് അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ് ഷിബിൻ. ഗുണ്ടായിസം ആയുധമാക്കി മോഷണവും പിടിച്ച്പറിയുമൊക്കെയായി ഷിബിന്റെ ലീലാവിലാസം തുടരുകയായിരുന്നു.
കൊച്ചി: മയക്കുമരുന്നുമായി പിടിയിലായി അഴിക്കുള്ളിൽ കഴിയുന്ന നടി അശ്വതി ബാബുവിന് ഗോവയിലും ബാംഗ്ലൂരിലും വൻ ഇടപാടുകൾ. നടിയിൽ നിന്നും എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്ക് ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റിലെ സ്ഥിരം സന്ദർശകരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഏതാനും സിനിമ, സീരിയൽ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. മലയാളത്തിലെ ഒരു നടനും പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. അതേസമയം അശ്വതിബാബു പിടിയിലായത് പിന്നാലെ സഹോദരൻ ഷിബിന് നേരെയും അന്വേഷണം നീങ്ങുകയാണ്. കുറച്ച് മാസങ്ങൾ മുമ്പാണ് നടി അശ്വതിയുടെ സഹോദരൻ ഷിബിൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ പിടിയിലായത്. തലസ്ഥാനത്ത് അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ് ഷിബിൻ. ഗുണ്ടായിസം ആയുധമാക്കി മോഷണവും പിടിച്ച്പറിയുമൊക്കെയായി ഷിബിന്റെ ലീലാവിലാസം തുടരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. നടിക്ക് മയക്കുമരുന്ന് നൽകിയത് ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ അരുൺ എന്ന മലയാളിയാണെന്നും പൊലീസ് കണ്ടെത്തി.
അതേസമയം റിമാൻഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. മയക്കുമരുന്നിന് അടിമകൂടിയായ നടി മയക്കുമരുന്ന് കൈമാറ്റം നടത്തുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വരെ തുടങ്ങിയിരുന്നു. വാട്‌സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നത്.
ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റിൽ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. നടിയുടെ ഫോണിൽ നിന്നും പ്രമുഖരായ സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. അതിനാൽ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരിൽ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവർ ബിനോയ് എബ്രഹാം ബാംഗ്ലൂരിൽ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്.
ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിൻതുടർന്ന് നടിയുടെ ഫ്‌ളാറ്റിലെത്തി അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയിൽ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ച് കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവർ മയക്കു മരുന്ന് നൽകി വശീകരിക്കുകയും പലർക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ഡി.ജെ. മയക്കുമരുന്ന് പാർട്ടികൾ പതിവാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കഞ്ചാവിൽ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനൽകുന്ന എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാർട്ടികളിൽ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങൾക്ക് വേദനസംഹാരിയായി നൽകുന്ന ഗുളികളിലൂടെയും യുവാക്കൾ ലഹരിനുണഞ്ഞിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്ളാറ്റിൽ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന പൊലീസ് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീൻ ഡയോക്സി മെത്തഫിറ്റമിൻ)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. വൈദ്യശാസ്ത്രം ‘എം.ഡി.എം.എ.’ എന്ന് വിളിക്കുന്ന അതിഭീകരനാണ് ഈ മയക്കുമരുന്ന്. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും അശ്വതിക്കുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്. കൊച്ചിയിലെ സെക്സ്‌റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള സന്ദേശങ്ങൾ നടിയുടെ ഫോണിൽനിന്ന് കണ്ടെത്തി. പെൺവാണിഭത്തിന്റെ കൂടുതൽ വിരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വിഷാദ രോഗത്തിൽ അകപ്പെടാതിരിക്കാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അശ്വതി പൊലീസിനോട് പറഞ്ഞത്. അശ്വതിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിൽ ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ 16-നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്.